കൊച്ചി: ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജില്ലാതല കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കലൂർ സെന്റ് അഗസ്റ്റ്യൻ ഹൈസ്‌കൂളിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡ് അംഗം ടി.ബി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, പി.എസ്. മോഹനൻ, സുജിത്ത് കെ.സി , രജനി സി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം ക്ഷേമബോർഡ് മെമ്പർ ടി.ബി. സുബൈർ നിർവഹിച്ചു. യൂണിയൻ നേതാക്കളായ കെ. സതീശൻ, ഷാജി ഇടപ്പള്ളി, വി.ടി. സേവ്യർ, ജോർജ് കോട്ടൂർ, എം.എം സുമോദ്, ജെയിംസ് അധികാരം, പി.ജെ. കണ്ണൻപിള്ള, ഭാഗ്യക്കുറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.എം. നൗഷാദ്, ജില്ലാ ക്ഷേമനിധി ഓഫീസർ പി. ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു.