ആലുവ: ലോകത്ത് വളർന്നു വരുന്ന അസമാധാനത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ സമൂഹം പ്രതികരിക്കണമെന്ന് ഐപ്‌സോ ജില്ലാ സമ്മേളനംആവവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡന്റ് എം.ടി. നിക്‌സൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. രമാകാന്തൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ഡോ. രമാകാന്തൻ (പ്രസിഡന്റ്), ഡോ. പി.എം. മുരളീധരൻ, വിപിനചന്ദ്രൻ, സി.എസ്. ജോൺ (വൈസ് പ്രസിഡന്റുമാർ), എം.ടി. നിക്‌സൺ (സെക്രട്ടറി), അഡ്വ. ടി.ഇ. ഇസ്മായിൽ, ശ്രീകല മോഹൻ, അഡ്വ. കെ.പി. മധു (ജോയിന്റ് സെക്രട്ടറിമാർ), രമ ശിവശങ്കരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.