dr-jiju-george-baby
ദില്ലി ആസ്ഥാനമായി പ്രവത്തിക്കുന്ന ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡുക്കേഷണൽ ഗ്രോത്ത് എന്ന സംഘടന ഏർപ്പെടുത്തിയ 2019 ലെ മികച്ച പ്രധാന അദ്ധ്യാപകനുള്ള പുരസ്‌കാരംഡോ.ജിജു ജോർജ് ബേബി ഏറ്റുവാങ്ങുന്നു

പെരുമ്പാവൂർ: ദില്ലി ആസ്ഥാനമായി പ്രവത്തിക്കുന്ന ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡുക്കേഷണൽ ഗ്രോത്ത് എന്ന സംഘടന ഏർപ്പെടുത്തിയ 2019 ലെ മികച്ച പ്രധാന അദ്ധ്യാപകനുള്ള പുരസ്‌കാരം ഡോ.ജിജു ജോർജ് ബേബി കരസ്ഥമാക്കി. മൂവാറ്റുപുഴ ആന്നൂർ ഡെന്റൽ കോളെജ് പ്രിൻസിപ്പാളും, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം മേധാവിയുമാണ്.
ദന്തൽ വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്‌കാരം. 3ഡി സാങ്കേതീക വിദ്യകൾ ഉപയോഗിച്ചുള്ള രോഗ നിർണയത്തിലും,ചികിത്സ വിധികളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ ശാസ്ത്ര മാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് 2012 ലെ ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ ദേശീയ തലത്തിൽ മികച്ച റീജിണൽ ബ്രാഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.തനിക്ക് ലഭിച്ച ഈ ദേശീയ പുരസ്‌കാരം അന്നൂർ ദന്തൽ കോളേജ് മാനേജ്‌മെന്റും,സഹപ്രവർത്തകരും വിദ്യാർത്ഥികളുമടങ്ങുന്ന ടീം അന്നൂറിന് സമർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.