അങ്കമാലി : പഴയ നാഷണൽ ഹൈവേയുടെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്താൻ ജില്ലാകളക്ടർ താലൂക്ക് സർവേയർക്ക് ഉത്തരവ് നൽകി. അങ്കമാലി നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാഷണൽ ഹൈവേയിൽ തിരക്കേറി ഗതാഗതതടസം നേരിടുമ്പോഴും ബസലിക്കയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കടക്കുന്നതിനും പഴയ ദേശീയപാതാറോഡ് ഉപയോഗിക്കാനാകും. ഈ കവലയിലാണ് കഴിഞ്ഞദിവസം ഓട്ടോറിക്ഷയിൽ ബസിടിച്ച് 4 പേർ മരിച്ചത്. കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിലാണ് റോഡേറ്റെടുക്കാൻ തീരുമാനമെടുത്തത്.