thuravour
തുറവൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ദേവഗിരി - പുതുശേരി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിക്കുന്നു

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ദേവഗിരി - പുതുശേരി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.എം. ജെയ്സൺ, ജോസഫ് പാറേക്കാട്ടിൽ, ഫാ. പോൾ മണവാളൻ, പഞ്ചായത്ത് അംഗങ്ങളായ ധന്യ ബിനു, ലിസി മാത്യു തുടങ്ങിയവർ സംസാരിച്ചു