കൊച്ചി: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിത്വം അനുഭവിക്കുന്നവരുടെ കായികമേള ഉണർവ്വ്-2019 ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കും. വിവിധ സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂൾ, സ്കൂൾ , കോളേജ് തലങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾ തുടങ്ങിയവർ കായികമേളയിൽ മാറ്റുരയ്ക്കും. .

രാവിലെ 8.30 ന് ജില്ലാകളക്ടർ എസ് .സുഹാസ് പതാകയുയർത്തും. തുടർന്ന് കുട്ടികളുടെ മാർച്ച് പാസ്റ്റിൽ കളക്ടർ സല്യൂട്ട് സ്വീകരിക്കും. 1500 ലധികം ഭിന്നശേഷി വിദ്യാർത്ഥികൾ പങ്കെടുക്കും.

വെെകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പാരാമ്പിലിക്സ് മെഡൽ ജേതാക്കളെ ആദരിക്കും. കെ.ജെ.മാക്സി എം.എൽ.എ അവാർഡ് വിതരണം ചെയ്യും. എം.എൽ.എ. മാരായ എം.സ്വരാജ് , വി.ഡി.സതീശൻ , കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ബി.സാബു., കെ.വി.പി.പി കൃഷ്ണകുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് . വെെസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, അസി. കളക്ടർ മാധവിക്കുട്ടി, വനിതാ ശിശു വികസന ഓഫീസർ ജബീൻ ലോലിത സെൻ പ്രസംഗിക്കും.