തേവര : എസ്.എച്ച് കോളേജ് സംഘടിപ്പിച്ച ജി.എസ്.ടി ഏകദിന ദേശീയസെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയായിരുന്നു സെമിനാർ. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എ.ഐ എറണാകുളം ശാഖാ വൈസ് ചെയർമാൻ റോയ് വർഗീസ് ആമുഖപ്രസംഗം നടത്തി. സെക്രട്ടറി രഞ്ജിത് ആർ. വാര്യർ, കൊമേഴ്‌സ് വിഭാഗം മേധാവി ജോസഫ് ജോർജ് , പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയിംസ് വി. ജോർജ് നന്ദിയും പറഞ്ഞു. ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ പി.എസ്. മേനോൻ, വിനോദ് ബാലചന്ദ്രൻ, എൻ.എൽ. സോമൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.