നെട്ടുർ: വിമലഹൃദയ ദേവാലയത്തിലെ ഇടവകമധ്യസ്ഥ തിരുനാളിന് നാളെ വൈകിട്ട് 5 ന്ഫാ:ഫ്രാൻസീ സ്പീടയേക്കൽ കൊടി ഉയർത്തും. തുടർന്നു നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ.കപ്പി സ്റ്റാൻലോപ്പസ്,ഫാ.റോഷൻ കല്ലൂർ എന്നിവർ മുഖ്യകാർമ്മികരായിരിക്കും. 5 ന് വൈകിട്ട് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ.ആന്റണി കൊപ്പാണ്ടുശേരി,ഫാ.സെബാസ്റ്റിൻ അടിച്ചിയിൽ,ഫാ.ജോഷി മയ്യാറ്റിൽ എന്നിവർ നേതൃത്വം വഹിക്കും. 6 ന്ഫാ.ആന്റണി കരിപ്പാട്ട്,ഫാ.സിജോകുരിശും മൂട്ടിൽ,ഫാ:ഷോബിൻകുറ്റിക്കാട്ടും,7ന് ഫാ.ജിജു തിയ്യാടി, ഫാ:ജോസ് ഡോമിനിക്ക് ചൂരേപ്പറമ്പിൽ, ഫാ.അരുൺ രാജ് ഒ .എഫ്.എം. എന്നിവർ മുഖ്യകാർമ്മികരായിരിക്കും. തുടർന്ന് വിശുദ്ധ കുരിശിന്റെ ദേവാലയത്തിലേക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ 8ന് രാവിലെ 9-30 ന് ആഘോഷമായ തിരുനാൾ ദിവ്യബലി.മുഖ്യ കാർമ്മികരായി ഫാ:എ ബി ജിൻ അറക്കൽ, ഫാ.സിജു ജോസഫ് പാലിയത്തറയും, ഫാ.ആന്റണി തമ്പി തൈകൂട്ടത്തിൽ വചനപ്രഘോഷണവും നടത്തും.തുടർന്ന് എസ്.എൻ.ജംഗ്ക്ഷൻ ഭാഗത്തേക്ക് പ്രദക്ഷിണം.തുടർന്ന് ദിവ്യബലികാർമ്മികൻ ഫാ.സേവ്യർപടിയാരം പറമ്പിൽ നേതൃത്വം നൽകും.തുടർന്ന് ഇടവക ദിനാഘോഷങ്ങൾ നടക്കും.