കൊച്ചി: ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് നവദർശൻ വിന്നേഴ്‌സ് മീറ്റ് 2019 കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. വികാരി ഫാ. ഫെലിക്സ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് ലിക്‌സൺ അസ്‌വസിനെ ആദരിച്ചു. നവദർശൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. കോശി മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. സേവ്യർ ഷിറോഷ്, ഡൊമിനിക് നടുവത്തേഴത്ത്, ജിപ്‌സൺ തച്ചപ്പിള്ളി, ആന്റണി ഷൈൻ, അഭിജിത്ത് കെ. ജോൺ, ജൂഡി ഗോൺസാൽവസ്, ജോബ്രീന ക്രിസ്തുദാസ് എന്നിവർ സംസാരിച്ചു.