dubai
ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്തമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിംഗ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ

കൊച്ചി : ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച.എ) ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്തമിയുടെ നേതൃത്വത്തിലുൽ പത്തംഗ സംഘം ആസ്റ്റർ മെഡ്‌സിറ്റി സന്ദർശിച്ചു. സംഘത്തെ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട്, എന്നിവർ സ്വീകരിച്ചു.
ദുബായിലെ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഹുമൈദ് അൽ ഖുത്തമി പറഞ്ഞു. സഹകരണ അവസരങ്ങൾ ചർച്ച ചെയ്യുന്നതിനും വിജ്ഞാന കൈമാറ്റം സുഗമമാക്കുന്നതിനുമാണ് സന്ദർശനം. ആരോഗ്യരംഗത്തെ സഹകരണത്തിന് സന്ദർശനം സഹായിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.