kseb
ഇലക്ട്രിക് പോസ്റ്റിൽ നമ്പർ പതിപ്പിക്കുന്ന ജീവനക്കാർ

കോലഞ്ചേരി: ആംബുലൻസിനും പൊലീസിനും ഫയർഫോഴ്സിനുമൊക്കെ പോലെ വൈദ്യുതി അത്യാഹിതത്തിനും ഹോട്ട്ലൈൻ.

9496010101 ,9496061061 എന്നിവയാണ് നമ്പറുകൾ. വാട്സപ്പിലും വിവരമറിയിക്കാം 9496001912.

തിരുവനന്തപുരം വൈദ്യുത ഭവനിലെ കൺ‌ട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. വിളിച്ചാൽ വൈദ്യുതി വകുപ്പ് ജീവനക്കാർ പാഞ്ഞെത്തും. സെക്ഷൻ ഓഫീസ്, പോസ്റ്റ് നമ്പർ, കൺസ്യൂമർ നമ്പറുകൾ എന്നിവ കൂടി പറഞ്ഞാൽ കൂടുതൽ എളുപ്പമായി.

വൈദ്യുതാഘാതമേൽക്കൽ, ലൈനുകൾ പൊട്ടി വീണോ, പോസ്റ്റുകൾ മറിഞ്ഞോ, മരങ്ങൾ വീണോ, പോസ്റ്റിലും മറ്റും വാഹനങ്ങൾ മുട്ടിയോ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇനി ഈ നമ്പറുകളിലേക്ക് വിളിച്ചാൽ മതി.

• നമ്പറിന്റെ പേരിലെ മറ്റൊരു നമ്പർ

ഹോട്ട്ലൈൻ നമ്പറുകൾ ജനങ്ങളിലേക്കെത്തിയ്ക്കാൻ വൈദ്യുത പോസ്റ്റുകളിൽ എഴുതിവയ്ക്കാനും തുടങ്ങിയിട്ടുണ്ട്. പരസ്യങ്ങൾ പതിച്ച് വികൃതമാക്കിയ പോസ്റ്റുകളിൽ ഇത്രയും ഭാഗം മാത്രം വൃത്തിയാക്കിയാണ് എഴുത്ത്. പരസ്യങ്ങൾ വീണ്ടും നമ്പറുകളെ മറയ്ക്കുമെന്ന് ഉറപ്പാണ്. വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർക്ക് സുഷുപ്തിയിലാണെന്ന് മാത്രം.