കൊച്ചി: ഞായറാഴ്ച കൊച്ചിയിലെത്തുന്ന മുൻ ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റും ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ ഗ്രാൻഡ് മാസ്റ്റർ നൈജൽ ഷോർട്ടുമായി ചെസ് കളിക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെട്ട 50 കളിക്കാർക്ക് അദ്ദേഹം ചെസ് പരിശീലനവും നൽകും. ചെസ് കേരളയുടെ ക്ഷണപ്രകാരമാണ് ഇംഗ്ളണ്ടുകാരനായ നൈജൽ കേരളത്തിലെത്തുന്നത്. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ 9605231010, 9497380458 വിളിക്കുക.