വെണ്ണല: വെണ്ണല ഗവ. എച്ച്.എസ്.എസിലെ ആക്ഷൻ പ്ളാൻ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ നിർവഹിക്കും. ക്വിസ് മത്സരത്തിലെ വിജയികൾക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്യും.
പ്രിൻസിപ്പൽ പി. ഗീത അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കൗൺസിലർമാരായ നസീമ പി.എം., എം.ബി. മുരളീധരൻ, പ്രൊഫ. ഡോ. പി. വിനോദ്, ഹെഡ്മാസ്റ്റർ കെ. സുരേഷ്, പി.ടി.എ പ്രസിഡന്റ് സ്നേഹപ്രഭ എന്നിവർ പ്രസംഗിക്കും.