കോലഞ്ചേരി: 2014 - 15 വർഷത്തെ മദ്യനയത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള സുരക്ഷാ സ്വയം തൊഴിൽ പദ്ധതി അപേക്ഷാഫോമും നിർദ്ദേശങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ സൗജന്യമായി ലഭിക്കും. ഏതെങ്കിലും സംഘടനയെയോ ഏജൻസിയെയോ അപേക്ഷാഫോം വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.