കൊച്ചി : പത്രപ്രവർത്തക പെൻഷൻ 15,000 രൂപയാക്കി വർദ്ധിപ്പിക്കുക, എല്ലാ മാസവും ആദ്യം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ ജേർണലിസ്റ്റ് ഫോറം ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം സമർപ്പിച്ചു.
ഓരോ തവണയും ധനവകുപ്പിന്റെ ക്ലിയറൻസ് വേണമെന്ന നിബന്ധന ഒഴിവാക്കുക, ആശ്രിത പെൻഷൻ പെൻഷണർ മരണപ്പെടുമ്പോൾ വാങ്ങുന്നതിന്റെ പകുതിയാക്കുക, അവശ, അവശ-ആശ്രിത, പ്രമുഖ- ആശ്രിത പെൻഷനുകൾ 5000 ആക്കി വർധിപ്പിക്കുക, പകുതി പെൻഷൻ വാങ്ങുന്നവർക്ക് 58 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പൂർണ പെൻഷൻ ഉറപ്പ് വരുത്തുക എന്നിവയാണ് മറ്റാവശ്യങ്ങൾ.
ഫോറം ജനറൽ സെക്രട്ടറി എ. മാധവൻ, വൈസ് പ്രസിഡന്റ് പി.വി. പങ്കജാക്ഷൻ, സെക്രട്ടറി തോമസ് ആന്റണി, സംസ്ഥാന കമ്മിറ്റി അംഗം തോമസ് ഗ്രിഗറി എന്നിവരാണ് മന്ത്രിയെ കണ്ടത്