പുത്തൻകുരിശ്:കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുറ്റുമാനൂർ ഗവ.സ്‌കൂളിൽ രചനയുടെ രസതന്ത്രം ശില്പശാല സംഘടിപ്പിച്ചു.വിദ്യാർഥികളിലെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ യുപി ക്ലാസുകളിലാണ് രചനയുടെ രസതന്ത്റം ശിൽപശാല നടത്തുന്നത്. സ്‌കൂളിൽ ശിൽപശാലയുടെ ഭാഗമായി രൂപം കൊണ്ട സൃഷ്ടികളുടെ പ്രകാശനം പ്രധാന അദ്ധ്യാപിക മിനി വി.ഐസക്ക് നിർവഹിച്ചു. ജാസ്മിൻ കെ ജോസഫ് നേതൃത്വം നൽകി,