കൊച്ചി : ഇന്റർനാഷനൽ ബോട്ട് ഷോ രണ്ടാം പതിപ്പ് ഡിസംബർ 6 മുതൽ 8 വരെ കൊച്ചി സാമുദ്രിക കൺവെൻഷൻ സെന്ററിൽ നടക്കും. ദിവസവും രാവിലെ 9 ന് തുടങ്ങി ഉച്ചയ്ക്ക് 1 ന് സമാപിക്കും. പ്രിൻസസ്, മറീന, ബേലൈനർ, ക്ലാസ്എൻകെ തുടങ്ങിയ ആഗോള യാട്ട് ബ്രാൻഡുകളുടെ ഇന്ത്യയിലെ ഡീലർമാർ, തദ്ദേശ ബോട്ട നിർമാതാക്കൾ, മറീനകൾ, എൻജിനുകൾ, നാവിഗേഷനൽ ഉപകരണങ്ങൾ, ട്രെയിലർ ബോട്ടുകൾ, സ്‌പോർട്‌സ് ബോട്ടുകൾ, ലക്ഷ്വറി സെയിലിംഗ് യാട്ടുകൾ, മോട്ടോർ യാട്ടുകൾ, , കയാകിംഗ്, സ്‌കൂബ ഡൈവിംഗ്, ഫിഷിംഗ് ഉപകരണങ്ങൾ തുടങ്ങിയവ ഷോയിൽ അണിനിരക്കും.
ഷോയുടെ ഭാഗമായി ഡിസംബർആറിന് വില്ലിംഗ്ഡൺ ഐലന്റിനു ചുറ്റുമുള്ള കായലിൽ ദക്ഷിണ നാവിക കമാൻഡിന്റെ പിന്തുണയോടെ കൊച്ചിൻ മോട്ടോർ ബോട്ട് റാലിയും നടക്കും. മോട്ടോർ ബോട്ടിംഗ് ആസ്വാദകർക്ക് റാലിയിൽ പങ്കെടുക്കാം
. ദക്ഷിണ നാവിക കമാൻഡ്, കേന്ദ്ര സർക്കാരിനു കീഴിലുള്ള എംഎസ്എംഇ വകുപ്പ്, ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഷോയെന്ന് .
ക്രൂസ് എക്‌സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.