മൂവാറ്റുപുഴ: ഹരിത മൂവാറ്റുപുഴ മിഷൻ പദ്ധതിയുടെ ഭാഗമായി ഗാർഹിക മാലിന്യ സംസ്ക്കരണ പദ്ധതി പ്രകാരം ബയോ ഡെെജസ്റ്റർ പോട്ട് , റിംഗ് കമ്പോസ്റ്റ് എന്നിവ സബ്സീഡി നിരക്കിൽ നൽകുന്നതിന് നഗരസഭ അതിർത്തിയിലെ താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം നഗരസഭ ആരോഗ്യ വിഭാഗത്തിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 10 ന് വെെകിട്ട് 5ന് മുമ്പ് നഗരസഭ ആഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.