nu
നുവാൽസിൽ നടന്ന പേറ്റന്റ് രജിസ്‌ട്രേഷൻ സെമിനാർ മുഹമ്മദ് അബ് ദിൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: പേറ്റന്റ് രജിസ്‌ട്രേഷനെ കുറിച്ച് ഇന്ത്യക്കാർക്ക് വേണ്ടത്ര അവബോധമില്ലെന്ന് ദ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസഷന്റെ പേറ്റന്റ് ഓപ്പറേഷൻസ് വിഭാഗം തലവൻ മുഹമ്മദ് അബ് ദിൻ പറഞ്ഞു. അമേരിക്ക , ചൈന എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം അര ലക്ഷത്തോളം പേറ്റന്റ് അപേക്ഷകൾ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ നിന്ന് രണ്ടായിരത്തോളം അപേക്ഷകളാണ് ലഭിക്കുന്നത്.

ഇന്റലക്ച്വൽ പ്രോപ്പർട്ടി ഇന്ത്യ , വൈപോ എന്നിവ അസോച്ചം സഹകരണത്തോടെ കളമശേരിയിലെ നുവാൽസിൽ നടത്തിയ റോവിംഗ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുവാൽസ് വൈസ് ചാൻസലർ ഡോ .കെ. സി സണ്ണി അദ്ധ്യക്ഷനായി. ഐ.പി.ഒ ഉപമേധാവി ഡോ .രാജേഷ് ദിക്ഷിത് , നുവാൽസ് അസോസിയേറ്റ് പ്രൊഫസർ ഡോ .അനിൽ. ആർ. നായർ , അസോച്ചം റീജിയണൽ ഡയറക്ടർ ഉമ .എസ് .നായർ എന്നിവർ പങ്കെടുത്തു.