കോലഞ്ചേരി:പൂതൃക്ക പഞ്ചായത്തിലെ വയമ്പാടി പൊതുശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, പഞ്ചായത്തംഗം പോൾ വെട്ടിക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്മശാനം നിർമ്മാണം ആരംഭിക്കുന്നത്. കൊച്ചി ബി.പി.സി.എൽ റിഫൈനറി സി.എസ്.ആർ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.