മുവാറ്റുപുഴ: കുത്താട്ടുകുളം എടയാറിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സംരംഭമായ മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യാ ലിമിറ്റഡിന്റെ വില്പന കേന്ദ്രം മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം എൽദോ എബ്രാഹം എം.എൽ.എ നിർവഹിച്ചു. അദ്യ വില്പന മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം പ്രസിഡന്റെ് കെ.എ. നവാസ് നിർവഹിച്ചു. വാർഡ് കൗൺസിലർ ഉമ്മമത്ത് സലീം, വാഴക്കുളം അഗ്രോ ആന്റ് ഫൂട്ട് പ്രോസസിംഗ് കമ്പനി ഡയറ്ര്രക് ബോർഡ് അംഗം എം.എം.ജോർജ്ജ്., കെ.എ. സനീർ എന്നിവർ പങ്കെടുത്തു.