മൂവാറ്റുപുഴ: ഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ എഡ്യുക്കേഷൻ ആൻഡ് എക്കണോമിക് ഡെവലപ്‌മെന്റ് ഫോറത്തിന്റെ നാഷണൽ സോഷ്യൽ അച്ചീവ്‌മെന്റ് അവാർഡ് റവ.ഡോ. മാത്യു മഞ്ഞക്കുന്നേൽ സി.എം.ഐ ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ഗ്ലോബൽ ലീഡേഴ്‌സ് സമ്മേളനത്തിലാണ് അവാർഡ് വിതരണം ചെയ്തത്. മുൻ സിക്കിം ഗവർണർ വാത്മീകി പ്രസാദ്, നോയിഡ ഫിലിം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സന്ദീപ് മാർവ, ഗ്ലോബൽ ലീഡേഴ്‌സ് ഫൗണ്ടേഷൻ സെക്രട്ടറി രമേഷ് ത്രിപാഠി എന്നിവർ ചേർന്നാണ് ഗോ ഗ്രീൻ, ഗോ വിത്ത് നേച്ചർ പദ്ധതിയിലൂടെ പ്രകൃതി സംരക്ഷണവും ജൈവ കൃഷിയും പരിസര ശുചിത്വവും ബോധവത്ക്കരണത്തിലൂടെയും ഇതര പദ്ധതികളിലൂടെയും നടപ്പാക്കുന്നതിനുള്ള ഈ അംഗീകാരം ഡോ. മാത്യു മഞ്ഞക്കുന്നേലിന് നൽകിയത്.