mn-gopi
സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ ആലുവ നൊച്ചിമ സ്വദേശി സൻജു ഗണേശിനെ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി ആദരിക്കുന്നു

ആലുവ: ജനുവരിയിൽ നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ ഗോകുലം എഫ്.സിയുടെ മുൻ ക്യാപ്റ്റനുമായ ആലുവ നൊച്ചിമ സ്വദേശി സൻജു ഗണേശിനെ ബി.ജെ.പി നൊച്ചി മമേഖല കമ്മറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറി എം.എൻ. ഗോപി പൊന്നാടയണിയിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ, സെക്രട്ടറി പ്രദീപ് പെരുംപടന്ന, ബൂത്ത് ഭാരവാഹികളായ ടി.ഡി. സുനിൽ, കെ.എസ്. പ്രിജു, ജി.പി. രാജൻ, റിനീഷ് രാജ്, കെ.എസ്. അഖിൽ തുടങ്ങിയവർ സംസാരിച്ചു.