* 2,50,500 രൂപ പിഴ 2.50ലക്ഷം
തൃക്കാക്കര : മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ 623 പേർ കുടുങ്ങി ഹെൽമറ്റ് ധരിക്കാത്ത വാഹനം ഓടിച്ചതിന് 455 പേരും,ഹെൽമറ്റ് ധരിക്കാത്ത ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്തതിന് 91 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 77 പേർക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 2,50,500 രൂപ പിഴ ഈടാക്കി
ഹെൽമറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസ് എടുത്തത് കൊല്ലം ജില്ലയിലാണ് 94 കേസുകൾ.ഏറ്റവും കുറവ് തിരുവനന്തപുരത്താണ് ഏഴ് കേസുകൾ.
പിൻ സീറ്റിൽ ഹെൽമറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസെടുത്തത് ആലപ്പുഴയിലാണ് 36.ഏറ്റവും കുറവ് പാലക്കാടാണ് 10 കേസുകൾ.
പത്തനംതിട്ട,കോട്ടയം ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് തുടങ്ങിയ ജില്ലകളിൽ ഒരുകേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഏറ്റവും അധികം കേസ് എടുത്തത് മലപ്പുറം ജില്ലയിലാണ് 14 കേസുകൾ.ഏറ്റവും കുറവ് കോഴിക്കോടാണ് നാലുകേസുകൾ.കൊല്ലം,പത്തനംതിട്ട,തൃശൂർ,പാലക്കാട് വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നും ഒരുകേസുപോലും റിപ്പോർട്ട് ചെയ്തിതിട്ടില്ല.വിവിധ കുറ്റങ്ങൾക്ക് ഏറ്റവും കൂടുതൽ പിഴ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 33000 രൂപ. .ഏറ്റവും കുറവ് വയനാട് ജില്ലയിൽ 3500 രൂപ.