vijayan
ബി.ജെ.പി കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പുതിയ ഓഫീസ് പടിഞ്ഞാറേ കടുങ്ങല്ലൂരിൽ ബിജെപി ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ബി.ജെ.പി കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. വനിത മോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സുനിൽ ജോസഫ്, മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌ കുമാർ, ഇന്ദിര കുന്നക്കാല, ജയപ്രകാശ്, കെ.ആർ. രാമചന്ദ്രൻ, ബി. ബാബു, ഹരിദാസ്, ബാലചന്ദ്രൻ, രൂപേഷ്, രഞ്ജിത് എന്നിവർ സംസാരിച്ചു.