കൊച്ചി : കത്തോലിക്കാസഭയിലെ ഒരുവിഭാഗം വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ വെളിപ്പെടുത്തൽ നടത്തിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കും സഭാവിമർശകർക്കുമെതിരെ വിശ്വാസികളുടെ സംഘടന രംഗത്തിറങ്ങി.

അച്ചടക്കലംഘനത്തിന് സന്യാസ സമൂഹത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ട വ്യക്തിയെ കൂട്ടുപിടിച്ച് വൈദികരെ അപമാനിക്കാൻ സഭാവിരുദ്ധർ ശ്രമിക്കുന്നതായി സീറോ മലബാർ അൽമായ കമ്മിഷൻ ഭാരവാഹികളുടെ യോഗം ആരോപിച്ചു. സഭാജീവിതത്തിൽ പ്രശ്‌നങ്ങളോ ഒറ്റപ്പെട്ട തിക്താനുഭവങ്ങളോ ഉണ്ടായാൽ സഭയ്ക്കുള്ളിലെ വേദികളിൽ ഉന്നയിക്കാത്തവർ ഉയർത്തുന്ന ദുരാരോപണങ്ങളെ തള്ളിക്കളയുമെന്ന് യോഗം പറഞ്ഞു.

സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ജോസ് വിതയത്തിൽ, എ.കെ.സി.സി. ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, സെക്രട്ടറി തോമസ് പീടികയിൽ, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.