kpcc
പ്രളയബാധിതരായവർക്ക് കെ.പി.സി.സി നിർമ്മിച്ച് നൽകുന്ന ഭവന പദ്ധതിയിൽ തുരുത്ത് പാലക്കാട്ടിൽ ബിയാകുട്ടിക്ക് നിർമ്മിക്കുന്ന വീടിന് അൻവർ സാദത്ത് എം.എൽ.എ തറക്കല്ലിടുന്നു

ആലുവ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെ.പി.സി.സി നിർമ്മിച്ച് നൽകുന്ന 1000 വീട് പദ്ധതി പ്രകാരം ചെങ്ങമനാട് പഞ്ചായത്ത് 11 -ാം വാർഡിൽ തുരുത്ത് പാലക്കാട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ബിയാകുട്ടിയുടെ വീടിന് തറക്കല്ലിട്ടു. അൻവർ സാദത്ത് എം.എൽ.എ തറക്കല്ലിട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.എ. ഷെരിഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് ഷെമീർ ബാഖവി, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള മോഹൻ, രാജേഷ് മഠത്തിമൂല, മുഹമ്മദ് ഈട്ടുങ്ങൽ, എ.സി. ശിവൻ, മുഹമ്മദ് ഹുസ്സൈൻ , അൻവർ പുറയാർ, പി. നാരായണൻ നായർ, ബഷീർ കുറുപ്പാലി, ഉമ അജിത്കുമാർ, നർഷ യൂസഫ്, ആർ.എസ്.പി നേതാവ് ജി. വിജയൻ, ഷാജൻ നെടുവന്നൂർ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.