കൊച്ചി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ദേശീയ ബാലചിത്ര രചനാ മത്സരത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ജില്ലാതല മത്സരങ്ങൾ നടക്കും. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ ആണ് മത്സരങ്ങൾ .
രചനയ്ക്കുള്ള വിഷയം മൽസരസമയത്ത് അറിയിക്കും. നിശ്ചിത അളവിലുള്ള പേപ്പർ സംഘാടകർ ഒരുക്കും. പേസ്റ്റൽ, ക്രയോൺ, വാട്ടർകളർ തുടങ്ങിയവ ഉപയോഗിക്കാം.മൽസരവിജയികളുടെ രചനകൾ സംസ്ഥാന, ദേശീയതലത്തിലെത്തും. ഫോൺ: 90204 09090, 9846017450, 9847322476 . ഇ മെയിൽ :childwelfareekm@gmail.com
താത്പര്യമുള്ളവർ വ്യാഴാഴ്ചയ്ക്ക് മുമ്പായി അപേക്ഷിക്കണം.