bjp
യുവമോർച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണമാസ്റ്ററുടെ അനുസ്മരണം മുപ്പത്തടം കവലയിൽ കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഭാരതീയ ജനത യുവമോർച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണൻമാസ്റ്റർ അനുസ്മരണം മുപ്പത്തടം കവലയിൽബി.ജെ.പി കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു.. പടിഞ്ഞാറേ കടുങ്ങല്ലൂർ കവലയിൽ നിന്നാരംഭിച്ച പ്രകടനം മുപ്പത്തടം കവലയിൽ സമാപിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ. സുനിൽകുമാർ, വൈസ് പ്രസിഡന്റ് സി.ആർ. ബാബു, പഞ്ചായത്തു പ്രസിഡന്റ് പി. സജീവ്, വൈസ് പ്രസിഡന്റ് ബി. ബാബു, ജനറൽ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.