നെട്ടൂർ: നെട്ടൂർമേല്പാലത്തിന്റെ സ്‌റ്റെപ്പുകളിലെ വഴിവിളക്കുകൾ കണടച്ചിട്ട് മാസങ്ങളായി.ഇതുസംബന്ധിച്ച നാട്ടുകാരുടെ പരാതികൾക്കെതിരെ മരട് മുനിസിപ്പാലിറ്റിയും കണ്ണടയക്കുന്നതിനെതിരെയുളള പ്രതിഷേധവും ശക്തമാവുകയാണ്.തേവര-കണ്ടന്നൂർ പാലത്തിൽ നിന്നും നെട്ടൂരിലേക്ക് വരുന്നതിനുംപോകുന്നതിനും കാൽനടയാത്രക്കാർക്ക് പാലത്തിന്റെ സ്റ്റെപ്പുകളാണ് എളുപ്പമാർഗ്ഗം.സ്റ്റെപ്പിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളാണ് മാസങ്ങൾ ഏറെകഴിഞ്ഞിട്ടും കത്താതായിരിക്കുന്നത്.ഇതുമൂലംനിരവധി കാൽനട യാത്രക്കാർക്കാണ് അപകടമുണ്ടാകുന്നത്. ഇതിന്ശാശ്വത പരിഹാരം കാണുന്നതിന് മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും അടിയന്തിരനടപടി ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷംഎ.ഐ.വൈഫിന്റെ നേതൃത്വത്തിൽ സമരപരിപാടികളാവിഷ്കരിക്കുമെന്നും സെക്രട്ടറിഎ.എസ്.വിനീഷ് അറിയിച്ചു..