sivam1
നാവികസേനയുടെ ഡോർണിയർ വിമാനം പറപ്പിക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ സബ് ലഫ്റ്റനന്റ് ശിവം പാണ്ഡെ

കൊച്ചി : ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് എന്ന ചരിത്രനേട്ടം സബ് ലഫ്‌റ്റനന്റ് ശിവാംഗിക്ക്. സേനയുടെ ഡോർണിയർ വിമാനം പറപ്പിക്കാനുള്ള കോഴ്സ് പൂർത്തിയാക്കിയ ശിവാംഗി ബീഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ്.

പരിശീലനം പൂർത്തിയാക്കിയ ശിവാംഗിക്ക് കൊച്ചിയിലെ ദക്ഷിണ നാവികത്താവള മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള 'വിംഗ്സ് 'പദവി നൽകി. എൻജിനിയറിംഗ് ബിരുദധാരിയാണ്. കടലിൽ നിരീക്ഷണത്തിനും പരിശീലനത്തിനും ഉപയോഗിക്കുന്ന ഡോർണിയർ വിമാനങ്ങൾ ഇനി ശിവാംഗിക്ക് തനിച്ച് പറപ്പിക്കാം. നാവികസേനാ വിമാനങ്ങൾ പറപ്പിക്കുന്നതിനുള്ള ആദ്യഘട്ടമാണ് ഡോർണിയർ പറപ്പിക്കൽ പരിശീലനം.

കഴിഞ്ഞ ജൂണിലാണ് ശിവാംഗി സേനയിൽ അംഗമായത്. കൊച്ചി ദക്ഷിണ നാവികത്താവളത്തിലെ ഐ.എൻ.എസ് ഗരുഡയിലായിരുന്നു പരിശീലനം. ഡോർണിയർ ഓപ്പറേഷണൽ ഫ്ളയിംഗ് ട്രെയിനിംഗ് കോഴ്സാണ് വിജയകരമായി പൂർത്തിയാക്കിയത്. പ്രാഥമികപരിശീലനം പൂർത്തിയാക്കിയ ശിവാംഗി നേവിയുടെ ഫുള്ളി ഓപ്പറേഷണൽ പൈലറ്റ് പരിശീലനം കൊച്ചിയിൽ തുടരും.