anwar-sadath-mla
കുട്ടമശ്ശേരി പ്രീമിയർ ലീഗ് സീസൺ 2 മത്സരങ്ങൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കുട്ടമശ്ശേരി പ്രീമിയർ ലീഗ് സീസൺ 2 മത്സരങ്ങൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴ്മാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ. രമേശ്‌ അദ്ധ്യക്ഷത വഹിച്ചു. സി.ഐ. ഷെഫിൻ, ശാലബ്, അസ്മൽ, ജാബിർ എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് ജിംഖാന എഫ്.സി വിജയിച്ചു. ആദിത്യൻ, അക്ഷയ് എന്നിവർ ഗോൾ നേടി. അക്ഷയാണ് ഹീറോ ഓഫ് ദി മാച്ച് .പ്രായമായവരുടെ പ്രദർശന മത്സരവും നടന്നു.