പള്ളുരുത്തി: ശ്രീനാരായണീയനും നിയമസഭ സമാജികനുമായിരുന്ന പി.ഗംഗാധരൻ പുരസ്ക്കാരം പ്രൊഫ.എം.കെ.സാനു എൻ.സി.പി.നേതാവ് ടി.പി.പി താംബരന് നൽകി. പള്ളുരുത്തി എസ്.ഡി.പി.വൈ സ്ക്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ സാഹിത്യകാരൻ എം.വി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭ എം.പി.ബിനോയ് വിശ്വം പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ.എ.ജയശങ്കർ, വി.പി.ശ്രീലൻ, പി.എസ്.പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാർഡ്.പി.ഗംഗാധരൻ ഫൗണ്ടേഷനാണ് സംഘാടകർ.