jss
ജെ.എസ്.എസ് എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എൻ രാജൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജെ.എസ്.എസ് എറണാകുളം ജില്ലാ സമ്മേളനം പാലാരിവട്ടം വ്യാപാരഭവൻ ഹാളിൽ ഞായറാഴ്ച തുടക്കമായി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ചെല്ലപ്പൻ പതാക ഉയർത്തി. ജെ.എസ്.എസ് സംസ്ഥാന പ്രസി‌ഡന്റും മുൻ എം.എൽ.എയുമായ അഡ്വ.എ.എൻ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ടി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ചന്ദ്രബോസും അനുശോചന പ്രമേയം ജോഷിയും അവതരിപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ.വി ഭാസി റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ പാർട്ടി സംസ്ഥാന നേതാക്കളായ ബാലരാമപുരം സുരേന്ദ്രൻ, ആർ. പൊന്നപ്പൻ, പി.സി ബീനാകുമാരി, പി.സി ജയൻ, കെ.പി സുരേഷ്, പി.ആർ ബിജു എന്നിവർ സംസാരിച്ചു.വി.കെ സുനിൽകുമാർ സ്വാഗതം പറഞ്ഞു.