പള്ളുരുത്തി: തോപ്പുംപടി ജിയോ ഹോട്ടലിനു സമീപത്തു നിന്നും ഓൺലൈൻ ടാക്സി തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇടക്കൊച്ചി സ്വദേശി ഷെഫീക് (34) കാട്ടി പറമ്പിൽ താമസിച്ചിരുന്നതും ഇപ്പോൾ എഴുപുന്നയിൽ താമസിക്കുന്ന റോജൻ (39) എന്നിവരാണ് അറസ്റ്റിലായത്.ഈ കേസിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. കാറ് ഫോർട്ടുകൊച്ചി ഭാഗത്തു നിന്നും പൊലീസ് കണ്ടെത്തി.സി.ഐ.അനൂപ്, എസ്.ഐ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. യുവാക്കളെ കോടതി റിമാന്റ് ചെയ്തു.