കൊച്ചി: തെലുങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗം ചെയ്തശേഷം കൊന്ന് കത്തിച്ച സംഭവത്തിൽ എറണാകുളം എൽഡർ വെറ്ററിനേറിയൻസ് ഫോറം പ്രതിഷേധിച്ചു. കുറ്റവാളികളെ അതിവേഗ കോടതിയിൽ വിചാരണ ചെയ്ത് കടുത്ത ശിക്ഷ നൽകണമെന്നും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്നും ഫോറം പ്രസിഡന്റ് ഡോ. എ.കെ. ബോസ് ആവശ്യപ്പെട്ടു.