കൊച്ചി: ഭാരത് ധർമ്മജന സേന എറണാകുളം മണ്ഡലം പോണേക്കര ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി കുന്നുംപുറത്ത് സ്ഥാപിച്ച കൊടിമരത്തിന്റെ ഉദ്ഘാടനം പോണേക്കര എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ് വി.ബി ഹനിതകുമാർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ പതാക ദിന സന്ദേശം നൽകി. ഉദ്ഘാടന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് എ.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ അർജ്ജുൻ ഗോപീനാഥ്, ഇ.കെ സുരേഷ് കുമാർ, കെ.സി വിജയൻ, ഗോപാലകൃഷ്ണൻ കളരിക്കൽ, ഏരിയ ഭാരവാഹികളായ ടി.എം ലനീഷ്, പി.കെ സുരേഷ് ബാബു, എ.കെ സജീവൻ തുടങ്ങിയവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം.പി വിക്രമൻ, വൈസ് പ്രസിഡന്റ് ഡി.എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.