മുവാറ്റുപുഴ: വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിൽ 2020 ഫെബ്രുവരി 23 മുതൽ മാർച്ച്‌ 1വരെ ഭാഗവത ആചാര്യൻ സ്വാമി ഉചിത് ചൈതന്യയുടെ കാർമികത്വത്തിൽ നടക്കുന്ന ഭാഗവത സപ്താഹ ജ്ഞാന യജ്ഞ ചൈതന്യാ മൃതത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര അംഗണത്തിൽ നടന്ന യോഗത്തിൽ മേൽശാന്തി പുളിക്കാ പറമ്പ് ദിനേശൻ നമ്പൂതിരി ദീപം തെളിയിച്ചു. തുടർന്ന് ബ്രോഷർ പ്രകാശനം എൽദോ എബ്രഹാം എം എൽ എ നിർവഹിച്ചു.ട്രസ്റ്റ്‌ പ്രസിഡന്റ്‌ ബി ബി കിഷോർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, കൗൺസിലർ പി പി നിഷ , എൻ എസ് എസ് യൂണിയൻ പ്രസിഡന്റ്‌ ആർ രാംദാസ്, ബി ജെ പി ജില്ലാ പ്രസിഡന്റ്‌ എൻ വി വിജയൻ, യോഗക്ഷേമ സഭ പ്രസിഡന്റ്‌ വാസുദേവൻ നമ്പൂതിരി, യജ്ഞ സമിതി ജനറൽ കൺവീനർ വി കൃഷ്ണ സ്വാമി , വൈസ് ചെയർമാൻ കെ കെ ദിലീപ് കുമാർ, അഡ്വ എൻ രമേശ്, ക്ഷേത്രം വൈസ് പ്രസിഡന്റ്‌ എൻ രമേശ് സെക്രട്ടറി പി ആർ ഗോപാലകൃഷ്ണൻ നായർ ട്രഷറർ പി രഞ്ജിത്ത്, മാനേജർ കെ ആർ വേലായുധൻ നായർ, എന്നിവരും വിവിധ സമുദായ സംഘടനാ പ്രതിനിധി കളും ബോർഡ്‌ അംഗങ്ങളും പങ്കെടുത്തു.