പെരുമ്പാവൂർ: സംസ്ഥാന സ്‌കൂൾ കായിക മത്സരം പൂർത്തിയായിട്ടും പെരുമ്പാവൂർ ഉപജില്ലാ കായികമേള പൂർത്തിയാകാത്തതിനാലും, മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകളോ സമ്മാനങ്ങളോ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കെ. എസ്. യു പ്രവർത്തകർ ഉപരോധിച്ചു. ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ പെരുമ്പാവൂർ ആശ്രമം സ്‌ക്കൂൾ ഗ്രൗണ്ടിലാണ് കായിക മേള നടന്നത്. മേള സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ ഒരു ദിവസം കൂടി മേളക്ക് സമയം നീട്ടിനൽകി. എന്നാൽ ആ ദിവസം മത്സരങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പ് കായികമേള നിർത്തിവയ്ക്കുകയായിരുന്നു ഇതേ തുടർന്നുണ്ടായ പ്രധിഷേധത്തിനൊടുവിൽ എ.ഇ.ഒ യുമായി നടത്തിയ ചർച്ചയെ തുടർന്ന് കായികമേള ഡിസംബർ അഞ്ചാം തീയതി നടത്തുന്നതിന് ധാരണയായി.. കെ.എസ്.യു ജില്ലാ സെക്രട്ടറി സി.കെ. മുനീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപരോധസമരം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ, ജെഫർ റോഡ്രിഗസ്, കെ. എസ്. യു നേതാക്കളായ കെ.എസ് അൽത്താഫ്, നിബിൻ സുൽത്താൻ, അമർ മിഷാൽ, അരുൺകുമാർ കെ.സി,ബേസിൽ എൽദോസ്, മാത്യൂസ് കാക്കൂരാൻ, ഹഫീസ്, ഫായിസ്, അംജദ്, മാർസൽ എന്നിവർ പ്രസംഗിച്ചു.