ആലുവ: വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടക്കുന്ന ആലുവ നഗരസഭാ പൊതുമാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാല് കൗൺസിലർമാർ വിയോജന കുറിപ്പ് രേഖപ്പെടുത്തി. സ്വതന്ത്ര കൗൺസിലർമാരായ കെ. ജയകുമാർ, സെബി വി. ബാസ്റ്റിൻ, ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാർ, കോൺഗ്രസിൽ നിന്നും സസ്പെൻഷനിലുള്ള കെ.വി. സരള എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

നഗരസഭക്കും കൗൺസിലർമാർക്കും ഭാവിയിൽ സാമ്പത്തിക ബാദ്ധ്യത വരാത്ത രീതിയിലുള്ള ബഡ്ജറ്റിലായിരിക്കണം മാർക്കറ്റ് നിർമ്മിക്കേണ്ടതെന്നും പ്ലാൻ പുതുക്കി നിശ്ചയിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

നഗരസഭാ ഓഡിറ്റ് വിഭാഗം വർഷങ്ങളായി ഉന്നയിച്ച പല ചോദ്യങ്ങൾക്കും നഗരസഭാ വിശദീകരണം നൽകിയിട്ടില്ല.