വൈപ്പിൻ: ചെറായി കൂവപ്പറമ്പിൽ ശ്രീനാരായണ തീർത്ഥം ക്ഷേത്രം പ്രതിഷ്ഠാ വാർഷികം ഗുരുപൂജ, ഗണപതിഹോമം, പ്രഭാഷണം, പ്രാർത്ഥന, അന്നദാനം എന്നിവയോടെ ആഘോഷിച്ചു. സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാക്ഷണം നടത്തി. മേൽശാന്തി പ്രജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. പെരുമ്പാവൂർ മോഹനൻ പ്രഭാഷണം നടത്തി.
എസ്.എൻ.ഡി.പി.യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ്, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ, വാരിശ്ശേരി ക്ഷേത്രം ദേവസ്വം സെക്രട്ടറി കെ.എസ്. മുരളി, അമ്മിണി നടേശൻ, പ്രീത ഗിരികുമാർ, ധർമ്മ പാലൻ, പ്രീതി നടേശൻ തുടങ്ങിയവർ സംബന്ധിച്ചു.