കോലഞ്ചേരി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും കോലഞ്ചേരി ബി. ആർ.സി.യും സംയുക്തമായി ഭിന്നശേഷി ദിനത്തിന് മുന്നോടിയായി വിളംബര ജാഥ നടത്തി. പുത്തൻകുരിശ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സാജൻ സേവ്യർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ സലാം, ബി.പി.ഒ രമാഭായി,സെന്റ് പീറ്റേഴ്സ് വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൽ ജോസഫ് കെ.ഐ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിന്ധു കെ.ടി, റെഡ് ക്രോസ് യൂണിറ്റ് ചെയർമാൻ രഞ്ജിത്ത് പോൾ, ഭാരവാഹികളായ ജെയിംസ് പാറേക്കാട്ടിൽ, പോൾസൺ പോൾ ബിനോയ് ടി.ബേബി, പോൾ പി.വർഗീസ് എന്നിവർ നേതൃത്വം നൽകി. വിവിധ വിദ്യാലയങ്ങളിലെ എൻ.സി.സി ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ എന്നിവർ അണി നിരന്ന റാലി കോലഞ്ചേരി ടൗണിൽ ഫ്ളാഷ് മോബോടു കൂടി അവസാനിച്ചു.