കൊച്ചി: ബി.ഡി.ജെ.എസ് നാലാം വാർഷിക സമ്മേളനം നാളെ (വ്യാഴം 5) ഉച്ചയ്ക്ക് 2.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ജന്മദിനസന്ദേശം നൽകും. സംസ്ഥാന സെക്രട്ടറി അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. ശ്യാംദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ, ബി.ഡി.ജെ.എസ് നേതാക്കളായ അഡ്വ. ശ്രീകുമാർ തട്ടാരത്ത്, കെ.കെ. പീതാംബരൻ, ടി.ജി. വിജയൻ, സി.എൻ. രാധാകൃഷ്ണൻ, എൻ. രാമചന്ദ്രൻ, എൻ.ജി. വിജയൻ, അജി നാരായണൻ, പി. സത്യൻ, പി.എസ്. ജയരാജ്, എം.എ. വാസു, സുരേഷ് ചന്തേലി, പി.സി. ബിബൻ, ഷൈൻ കെ. കൃഷ്ണൻ, ഷൈൻ കൂട്ടുങ്കൽ, വി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.