പറവൂർ : ദീർഘകാലമായി പുറമ്പോക്ക് ഭുമികളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിന് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പുറമ്പോക്ക് നിവാസികളുടെ നിവേദനം സ്വീകരിക്കാനാണ്പറവൂരിലെത്തിയത്. സത്താർ ഐലൻറ് ചിറകെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ നിവേദനം കളക്ടർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. പ്രളയത്തിൽ തകർന്ന വീട് പൊളിച്ചു മാറ്റിയതിനു ശേഷം പ്രളയത്തിനു മുമ്പ് വീട് പൊളിച്ചുമാറ്റിയതായി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കിടപ്പാടം ഇല്ലാതാകുമായിരുന്ന പുഴക്കരേഴത്ത് സജീവൻ മന്ത്രിയോട് നന്ദിപറഞ്ഞു.മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സജീവന് സർക്കാർ വീട് അനുവദിച്ചിരുന്നു. ജില്ലാ സെക്രട്ടറി പി. രാജു, മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മന്ത്രി പുറമ്പോക്ക് നിവാസികളെ കണ്ടത്.