chendamangalam-lp-school-
ചേന്ദമംഗലം ഗവ. എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ മന്ദിരം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : സദ്ഗമയ പദ്ധതിയിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ചേന്ദമംഗലം ഗവ. എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ, ടി.ഡി. സുധീർ, ജസ്റ്റിൻ തച്ചിലേത്ത്‌, എ.എം. ഇസ്മയിൽ,ലീന വിശ്വൻ, രശ്മി അജിത്ത്കുമാർ , ടി.വി. ജയ്‌ഹിന്ദ്, പ്രധാനധ്യാപിക കെ.ജെ. മേരി ഷൈനി, എൻ.എം.രേഖ തുടങ്ങിയവർ സംസാരിച്ചു. 1300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ മന്ദിരത്തിൽ രണ്ട് ക്ളാസ് മുറികളും ഒരു വരാന്തയുമുണ്ട്.