ആലുവ: പൊതുമാർക്കറ്റ് നിർമ്മാണം ഏഴു വർഷം വൈകിയത് ഭരണപക്ഷത്തിന്റെ കഴിവില്ലായ്മയാണെന്ന് നഗരസഭ പ്രതിപക്ഷം ആരോപിച്ചു. സ്വകാര്യ ബാങ്കുകളെ വായ്പക്കായി ആശ്രയിച്ച് ഏഴ് വർഷക്കാലം ആലുവയിലെ ജനങ്ങളെ കബളിപ്പിച്ചു. നിർമ്മാണത്തിന് എല്ലാ സഹായങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ അറിയിച്ചു.