ആലുവ: പഞ്ചായത്ത് വിഭജനം ഒഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ജനസംഖ്യാനുപാതീകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ തിരഞ്ഞെടുപ്പിന് മുമ്പ് പുന:ക്രമീകരിക്കണമെന്ന് ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് ആന്റ് കൗൺസിലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
20 വർഷമായി പഞ്ചായത്ത് വിഭജനവും പത്ത് വർഷമായി വാർഡ് വിഭജനവും നടന്നിട്ടില്ല. ഇത് പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന് വിരുദ്ധമാണ്. . സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജിന്നാസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സേവ്യർ തായങ്കേരി അദ്ധ്യക്ഷത വഹിച്ചു.