കോലഞ്ചേരി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അനാഥാലയങ്ങളിൽ പൊതിച്ചോർ വിതരണം ചെയ്തു. കാരൂരിന്റെ കഥയിലെ അദ്ധ്യാപകന്റെ അവസ്ഥ അനുസ്മരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ് ഉദ്ഘാടനം ചെയ്തു. അജി നാരായണൻ, എം.പി തമ്പി, ടി.പി പത്രോസ്,ബെൻസൺ വർഗീസ്, ടി രമാഭായ്, അനിൽ ടി ജോൺ തുടങ്ങിയവർ സംസാരിച്ചു.