പറവൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയത്തിൽ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഇരുപത്തിയഞ്ച് ടീമുകളിൽ വിഷയാവതരണത്തിലും വസ്ത്രാലങ്കാരത്തിലും വ്യത്യസ്ത പുലർത്തിയ ടീം
കൗമാരകാലഘട്ടത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെയാണ് കൗമാരം എന്ന വിഷയത്തിലൂടെ അവതരിപ്പിച്ചത്. തൃശൂർ സ്വദേശി അനീഷ് രവീന്ദ്രന്റെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ മൂകാഭിനയം പരിശീലിച്ചത്.