ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വക എസ്.എൻ പുരം ഗുരുദേവ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള ഗുരുദേവ പ്രതിഷ്ഠാ 39 -ാം വാർഷികം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 8.30ന് ശാഖ പ്രസിഡന്റ് മനോഹരൻ തറയിൽ പതാക ഉയർത്തും. തുടർന്ന് വനിത സംഘം നയിക്കുന്ന പ്രാർത്ഥന, വൈകിട്ട് 5.30ന് ഗുരുമണ്ഡപത്തിന് മുമ്പിൽ നിന്നും താലപ്പൊലി ഘോഷയാത്ര, 6.30ന് ഗുരുപൂജ, ദീപാരാധന, പ്രസാദവിതരണം എന്നിവ നടക്കുമെന്ന് ശാഖ സെക്രട്ടറി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം സി.പി. ബേബി എന്നിവർ അറിയിച്ചു.